Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NHSAnnualFeast

Europe

എ​ൻ​എ​ച്ച്എ​സ് വാ​ർ​ഷി​ക വി​രു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​തി​ഥി​യാ​യി മ​ല​യാ​ളി ഷൈ​നി ബേ​സി​ൽ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലേ​ക്ക് ജോ​ലി സൗ​ക​ര്യാ​ർ​ഥം കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ൾ​ക്ക് അ​പ്രാ​പ്യ​മാ​യി ഒ​ന്നു​മി​ല്ല എ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്ക​പ്പെ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത് സ​ർ​വീ​സി​ന്‍റെ അ​ണി​വേ​ഴ്സ​റി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ വി​ളി​ച്ചു ചേ​ർ​ക്ക​പ്പെ​ട്ട വി​രു​ന്നി​ൽ അ​തി​ഥിയാ​യി മ​ല​യാ​ളി ആ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യും ബ​സി​ൽ​ഡ​ൺ മ​ല​യാ​ളി​യു​മാ​യ ഷൈ​നി ബേ​സി​ൽ.

നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ന്‍റെ 78ാം ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 10 ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ൽ ന​ട​ന്ന ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക വി​രു​ന്നി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മി​ഡ് ആ​ൻ​ഡ് സൗ​ത്ത് എ​സെ​ക്സ് എ​ൻഎ​ച്ച്എ​സ് ഫൌ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ൽ ക്ലി​നി​ക്കി​ൽ പ്രാ​ക്ടീ​ഷ​ണ​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന ഷൈ​നി ബേ​സി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി ബ​സി​ൽ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന ഷൈ​നി ബാ​സി​ല്ഡ​ണ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ബേ​സി​ൽ ചാ​ക്കോ​യു​ടെ പ​ത്നി​യും ബാ​സി​ൽ​ഡ​ൺ എ​ൻഎ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ​ള​ജി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ലീ​ഡ് ന​ഴ്സു​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യു​മാ​ണ്.

എ​ൻഎ​ച്ച്എ​സി​നു ന​ൽ​കി​യ വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ളെ മാ​നി​ച്ചു ന​ൽ​കു​ന്ന ഈ ​നോ​മി​നേ​ഷ​നി​ൽ പ്ര​ധാ​നമ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ക്കു​ന്ന ഈ ​വി​രു​ന്നി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ടു​ക എ​ന്ന​ത് ഏ​തൊ​രു ജീ​വ​ന​ക്കാ​രി എ​ന്ന​തു​പോ​ലെ ത​ന്നെ വ​ലി​യ അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഷൈ​നി​യും ബ​സി​ൽ​ഡ​ൻ മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും കൂ​ടെ നി​ൽ​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് കൂ​ടി​യാ​യ ബേ​സി​ലി​നും ഇ​ത് ഒ​രു സ്വ​കാ​ര്യ അ​ഭി​മാ​ന നി​മി​ഷ​ത്തി​ന​പ്പു​റം ബ്രി​ട്ട​നി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ഒ​രു അം​ഗീ​കാ​രം കൂ​ടി​യാ​യി ആ​ണ് വി​ല​മ​തി​ക്കു​ന്ന​ത്.

Latest News

Corehub Up